gdps
കൊവിഡ് കാലത്ത് മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെളിയം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യാ ശശിയെ കട്ടയിൽ പാലയ്‌ക്കോട്ടു ഭഗവതി ക്ഷേത്രം ഹാളിൽ നടന്ന ജി .ഡി .പി. എസ് മണ്ഡലം സമ്മേളനത്തിൽ മന്ത്രി കെ. എൻ. ബാലഗോപാൽ ആദരിക്കുന്നു

ഓടനാവട്ടം: ഓടനാവട്ടത്ത് ഗുരുധർമ്മ പ്രചാരണസഭ മണ്ഡലം സമ്മേളനം നടന്നു. കട്ടയിൽ പാലയ്‌ക്കോട്ടു ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ .ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ധർമ്മ മീമാംസാപരിഷത്ത് ഉദ്‌ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ എസ്. രാജു പരുത്തിയിറ അദ്ധ്യക്ഷനായി. സംഗീത സംവിധായകൻ കോസ്മിക് രാജൻ ഗുരുസ്മരണ നടത്തി. മണ്ഡലം സെക്രട്ടറി കെ. ശശിധരൻ സ്വാഗതം ആശംസിച്ചു.

എസ്. രാജു പരുത്തിയിറ പത്തു പേർക്ക് നൽകുന്ന ധന സഹായം

വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് വിതരണം ചെയ്തു.

കോവിഡ്കാലത്തു മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെളിയം പഞ്ചായത്ത്‌ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ദിവ്യാ ശശിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. ജി.ഡി .പി .എസ് ജില്ലാ പ്രസിഡന്റ്‌ ഡോ.കെ .എസ്. ജയകുമാർ, കോ -ഓർഡിനേറ്റർ പുത്തൂർ ശോഭനൻ, കേന്ദ്ര കമ്മിറ്റി അംഗം പിറവന്തുർ ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ചന്ദ്രമോഹനൻ, വാർഡ് മെമ്പർ വിനീതാ വിജയപ്രകാശ്, മാതൃ വേദി സെക്രട്ടറി സുമാ മനു, സുഷമപ്രസന്നൻ, ശ്യാമള, ശശിധരൻ വെളിയം എന്നിവർ സംസാരിച്ചു. തുടർന്ന് വിശ്വപ്രകാശം എസ് .വിജയാനന്ദ് ഗുരു ദർശനം ക്ലാസ് നയിച്ചു.