bharatheeya-dalit-congres

കൊ​ല്ലം: ബാ​ല്യ​കാ​ല​ത്തും വി​ദ്യാർ​ത്ഥി ജീ​വി​ത​ത്തി​ലും നേ​രി​ടേ​ണ്ടി വ​ന്ന ക​യ്‌​പ്പേ​റി​യ അ​നു​ഭ​വ​ങ്ങൾ ഇനി ഒ​രു ദ​ളി​ത​നും ഉ​ണ്ടാ​കാ​തി​രി​ക്കാൻ ഒ​രു പു​രു​ഷാ​യുസ് മു​ഴു​വ​നും ഉ​റ​ങ്ങാ​തെ കാ​ത്തി​രു​ന്ന​ നേതാവാണ് ഡോ. ​ബി.​ആർ.​ അം​ബേ​ദ്​കറെന്ന് എ.ഐ.​സി​.സി അം​ഗം ബി​ന്ദു കൃ​ഷ്​ണ പ​റ​ഞ്ഞു.
ഭാ​ര​തീ​യ ദ​ളി​ത് കോൺ​ഗ്രസ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ സം​ഘ​ടി​പ്പി​ച്ച അം​ബേ​ദ്​കർ ജ​യ​ന്തി ആ​ഘോ​ഷം ഉ​ദ്​ഘാ​ട​നം ചെ​യ്യുകയായിരുന്നു അവർ. ദ​ളി​ത്‌​കോൺ​ഗ്രസ് ജി​ല്ലാ പ്ര​സി​ഡന്റ് പ​ട്ട​ത്താ​നം​ സു​രേ​ഷ് അ​ദ്ധ്യ​ക്ഷ​നായി. നേ​താ​ക്ക​ളാ​യ അ​ഞ്ചൽ​ സു​രേ​ഷ്​ കു​മാർ, ഉ​ണ്ണി കു​രീ​പ്പു​ഴ, ഡി.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി. അ​ഡ്വ.​ തൃ​തീ​പ് കു​മാർ, അ​ഡ്വ.​ ഗോ​പ​കു​മാർ, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം, കൗൺ​സി​ലർ സ്വർണ​മ്മ, കെ.​എ​സ്.​ കി​ഷോർ, പു​ഷ്​പ​ലാൽ കൊ​ട്ടി​യം, സു​രേ​ഷ് അ​രു​മ​ത്ത​റ, പ​ത്മ​ലോ​ച​നൻ,​ര​ജ​നി, കു​ട്ട​പ്പൻ എ​ന്നി​വർ സം​സാ​രി​ച്ചു.