പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പോരുവഴി ചാത്താകുളം 3856-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും 17ന് 3ന് ശ്രീ നാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിക്കും. ഇതിന്റെ ഭാഗമായി ഇന്ന് നടന്ന ഗുരുദേവ പ്രതിഷ്ഠാ വിളംമ്പര പ്രയാണത്തിന്റെ പതാക യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി. ബേബികുമാറിൽ നിന്ന് യൂണിയൻ കമ്മിറ്റി അംഗം പി. സുധാകരൻ ഏറ്റുവാങ്ങി. ശാഖാ പ്രസിഡന്റ് സി. അജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്പലത നന്ദിയും പറഞ്ഞു.