
കൊല്ലം: കുഡുംബി മഹിളാ സംഘം സംസ്ഥാന സമ്മേളനം 24ന് കൊല്ലം താമരക്കുളം റെഡ്യാർ ഐക്യസംഘം ഹാളിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ലീല ഗോപാലൻ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, എം. മുകേഷ് എം.എൽ.എ, കൗൺസിലർ ബി. ശൈലജ, കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ, കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഒ.എസ്. രാമകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.