pho
ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു, ഈസ്റ്റർ, റംസാൻ വിപണി ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.അനിൽ മോൻ ഭക്ഷ്യധാന്യങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ന്യായ വിലക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും നൽകാൻ വിഷു, ഈസ്റ്റർ, റംസാൻ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.അനിൽമോൻ വിപണിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ലേഖ ഗോപാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കെ.കെ.സരസൻ, ജൂലിയറ്റ് മേരി, ബാങ്ക് സെക്രട്ടറി വി.വിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.18വരെ വിപണി പ്രവർത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.