
കുണ്ടറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും റിട്ട. കെൽ ജീവനക്കാരനും കുണ്ടറ ഫൈൻ ആർട്സ് അസോസിയേഷൻ സ്ഥാപകരിൽ ഒരാളും ദീർഘകാലം ഭരണസമിതി അംഗവുമായിരുന്ന ഇടവട്ടം മാലിനിയിൽ കെ.ജി. ഉണ്ണിത്താൻ (87) നിര്യാതനായി. പെരിനാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, ചെറുമൂട് ക്ഷീരവ്യവസായ സംഘം പ്രസിഡന്റ്, കൊല്ലം താലൂക്ക് മിൽക്ക് സപ്ലൈസ് സംഘം ഭരണസമിതി അംഗം, ഇടവട്ടം ചെറുമൂട് എൻ.എസ്.എസ് കരയോഗം കമ്മിറ്റി അംഗം, പെരിനാട് പഞ്ചായത്ത് കൃഷിവികസന സമിതി അംഗം, ദീർഘകാലം ഇ.പി.എഫ് പെൻഷണേഴ്സ് യൂണിയൻ സെക്രട്ടറി, മീനാട് വലിയവീട് ഭദ്രാഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി. മക്കൾ: മിനി സഞ്ജീവ്, അനിൽകുമാർ (സീനിയർ മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, അഞ്ചാലുംമൂട്), ശാലിനി (ബാങ്ക് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി, കൊല്ലം). മരുമക്കൾ: സഞ്ജീവ്.പി. ഉണ്ണിത്താൻ, ബിന്ദു, നരേന്ദ്രൻ (പോബ്സ് എന്റർപ്രൈസസ്). സഞ്ചയനം 21ന് രാവിലെ 7ന്.