കൊല്ലം: ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയിലൂടെ സമത്വത്തിനു വേണ്ടി പോരാടിയ പോരാളിയും തേരാളിയുമായിരുന്നെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊല്ലം ലിങ്ക് റോഡിൽ അംബേദ്കർ സൊസൈറ്റിക്ക് അനുവദിച്ച സ്ഥലത്ത് അംബേദ്കർ പ്രതിമ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിമ നിർമ്മാണത്തിന് പരമാവധി സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നിർമ്മാണ സമിതി ചെയർമാൻ ആർ. പ്രകാശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, ഹണി ബഞ്ചമിൻ, രാജേന്ദ്രപ്രസാദ്, ഉളിയക്കോവിൽ ശശി, എ.കെ.സവാദ്, മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ് കുമാർ, കെ.ജി. ഗോപിനാഥ്, എൻ. രാമചന്ദ്രൻ, രഘുനാഥ്, കെ. അനിയൻകുഞ്ഞ് എന്നിവർ സംസാരിച്ചു.