കൊല്ലം: വെൺപാലക്കര ശാരദാ വിലാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ തണൽ 2022 ബാലോത്സവം തുടങ്ങി, 17ന് സമാപിക്കും.
കൈരളി ടി.വി ഡെപ്യൂട്ടി എഡിറ്റർ സിജു സുഗതൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് 4.30ന് യുദ്ധവിരുദ്ധ റാലിയും നടത്തി.
ഇന്ന് രാവിലെ 10ന് ചാത്തന്നൂർ ബി.ആർ.സി റിസോഴ്സ് പേഴ്സൺ സന്തോഷ് പ്രിയൻ നയിക്കുന്ന കഥകളുടെ ലോകം.
നാളെ രാവിലെ 10ന് കേരള സർക്കാരിന്റെ പ്രവാസി നാടക പുരസ്കാര ജേതാവ് മോഹൻരാജ് നയിക്കുന്ന നാടകക്കളരി. ഉച്ചയ്ക്ക് 2.30ന് സുപർണൻ പരവൂരിന്റെ കൂട്ടുകൂടാം കൂടെക്കൂടാം, 17ന് രാവിലെ 10ന് കൊട്ടിയം ജയസാഗർ നയിക്കുന്ന നാടകമേ ഉലകം, വൈകിട്ട് 5ന് ക്യാമ്പ് അവലോകനം, 6ന് സമാപന സമ്മേളനം, 6.30ന് ബാലവേദി കൂട്ടുകാരുടെ കലാസന്ധ്യ.