xl
മാലിന്യ മുക്ത കുലശേഖരപുരം കാമ്പയിൻ്റെ ഭാഗമായി കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ നടത്തിയ ബയോബിന്നുകളുടെ വിതരണോദ്ഘാടനം പ്രസിഡൻ്റ് മിനിമോൾ നിസാം നിർവ്വഹിക്കുന്നു.

തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ മാലിന്യമുക്ത കുലശേഖരപുരം കാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്കരണത്തിനുള്ള ബയോബിന്നുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അബുൽസലിം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത, മുരളീധരൻ , സാവിത്രി സൗമ്യ ,ദീപക്, രാജി, യൂസഫ്കുഞ്ഞ് ഉസൈബ ,അഷ്റഫ് , നസീമ, ഉഷ,ആര്യ , നിർവഹണ ഉദ്യോഗസ്ഥരായ രാജീവ്, ഷീബ,ശ്രീകല ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.