phot
തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്റെ നേതൃത്വത്തിൽ തെന്മല ഗവ.എൽ.പി.എസ് കൂളിന് മുന്നിൽ ഭരണഘടനയുടെ ആമുഖ ബോർഡ് സ്ഥാപിക്കുന്നു.

പുനലൂർ:തെന്മല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിറ്റിസൺ 2022 ഭരണഘടന സാക്ഷരത പരിപാടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ എസ്.ആർ.ഷീബ, ജി.ഗിരീഷ് കുമാർ, നാഗരാജൻ, ചന്ദ്രിക, എ.ടി.ഷാജൻ, അനീഷ്, അമ്പിളി സന്തോഷ്, സുജാത,സി.ചെല്ലപ്പൻ,പ്രമീള, സി.ഡി.എസ് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല ഗോപാലകൃഷ്ണൻ, കില റിസോഴ്സ് പേഴ്സൺ ആർ.ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പഠന ക്ലാസും ഭരണഘടനയുടെ ബോർഡും സ്ഥാപിച്ചു. എല്ലാ വാർഡുകളിലും ഭരണഘടന സാക്ഷരതാ ക്ലാസ് നടത്താനും തിരുമാനിച്ചു.