പരവൂർ : കൂനയിൽ ആശ്രയയിൽ ആന്ദരാജിന്റെ വീട്ടിലെ ജനൽച്ചില്ലുകൾ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ എറിഞ്ഞു തകർത്തു. രാത്രി
2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതും അക്രമികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസിൽ അറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ആന്ദരാജും ഭാര്യയും മകനും മരുമകളും കുട്ടികളുമാണ് വീട്ടിൽ താമസം.
ആന്ദരാജിന്റെ മകനും കൂട്ടുകാരന്റെ സഹോദരിയുടെ മകനും
ചേർന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടൽ നടത്തി വരുകയായിരുന്നു. ഇത് സംബന്ധിച്ച് ചില തർക്കങ്ങൾ നിലവിലുണ്ട്. അതിനെ തുടർന്ന് വീട്ടിൽ വന്ന് തന്നെയും ഭാര്യയെയും മരുമകളെയും അസഭ്യപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആന്ദരാജ് പറയുന്നു. ഇതിന്റെ തുടർച്ചയാണ് കല്ലേറ് എന്നാണ് കരുതുന്നത്. കുറ്റക്കാരെ കണ്ടെത്തി സ്വൈര്യജീവിതം ഉറപ്പാക്കണമെന്നതാണ് ആന്ദരാജിന്റെ ആവശ്യം.