snd
കമുകുംചേരി ശാഖയിൽ ഗുരുദേവ ക്ഷേത്രം പണിയാൻ മൂന്ന് ലക്ഷം രൂപ സംഭവനയായി നൽകിയ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ ക്ഷേത്ര സമർപ്പണ സമ്മേളനത്തിനെത്തിയപ്പോൾ പുനലൂർ യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, ശാഖ പ്രസിഡൻറ് പത്മകുമാരി, സെക്രട്ടറി ഡി.സിന്ധു തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ കമുകുംചേരി 1521-ാം നമ്പർ ശാഖയിൽ പുതിയതായി പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രം നാടിന് കെ.ബി.ഗണേശ് കുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, എസ്.സദാനന്ദൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റും കരവാളൂർ പഞ്ചായത്ത് അംഗവുമായ ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ് കുമാർ, വാർഡ് അംഗം കീർത്തി തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി ഡി.സിന്ധു സ്വാഗതവും, കമ്മിറ്റി അംഗം സന്തോഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് ഗുരുക്ഷേത്ര നിർമ്മാണത്തിന് 3 ലക്ഷം രൂപ സംഭാവനയായി നൽകിയ കെ.ബി.ഗണേശ് കുമാർ എം.എൽ.എയെയും താഴിക കുടം നേർച്ചയായി നൽകിയ കമുകുംചേരി കേശവത്തിൽ രാധാമണിയെയും യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയുടെ മുന്നോടിയായി രാവിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദയുടെയും ക്ഷേത്രം മേൽശാന്തി സുജീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടന്നത്.