pukasa-

കൊല്ലം: മനുഷ്യനെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ലോകത്ത് ഉറപ്പിച്ചുനിറുത്തുന്നത് കലയും സാഹിത്യവുമാണെന്ന് ചലച്ചിത്രകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി.എൻ.കരുൺ.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ജനകീയ ഗായകസംഘം രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.എൻ. മുരളി ജനകീയ ഗായകസംഘം ഉദ്ഘാടനം ചെയ്തു.

ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ്‌കുമാർ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ, കൊട്ടിയം രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു. സംഗീതനാടക അക്കാദമി ഫെലോഷിപ്പ് നേടിയ കാഥികൻ പ്രൊഫ. വി.ഹർഷകുമാറിനെ ഷാജി.എൻ. കരുൺ ആദരിച്ചു. ബീന സജീവ് അദ്ധ്യക്ഷനായി. ഡോ. സി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സുരേഷ് ചൈത്രം നന്ദിയും പറഞ്ഞു. തുടർന്ന് വി.കെ.എസ് ജനകീയ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനമേള അവതരിപ്പിച്ചു.