umayanalloor-
ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ പോഷകോദ്യാന തോട്ടം പദ്ധതി മേവറം വിംഗ്‌സ് അക്കാദമി വളപ്പിൽ തൈ നട്ട് കൊല്ലം സിറ്റി ഡി.സി .ആർ.ബി അസി.കമ്മിഷണർ എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം :വിഷു മുതൽ പത്താമുദയം വരെ മുപ്പതോളം പോഷകോദ്യാന തോട്ടങ്ങൾ സജ്ജമാക്കുന്ന പദ്ധതിക്ക് ഉമയനല്ലൂരിൽ തുടക്കം. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. മേവറം വിംഗ്‌സ് അക്കാഡമി വളപ്പിൽ കൊല്ലം സിറ്റി ക്രൈം റെക്കാഡ്സ് ബ്യുറോ അസി. കമ്മിഷണർ എ .പ്രദീപ്കുമാർ പദ്ധതിക്ക് തുടക്കം കുറിച്ചു . വിംഗ്‌സ് അക്കാഡമിയുടെ കൂടി സഹകരണത്തോടെയാണ് ആദ്യ തോട്ടം സജ്ജമാക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി .പ്രൊഫസർ ഷംസിയ ക്ലാസ്സെടുത്തു. ഷംസിയ, തൗഫീഖ്, റിസ്വാൻ ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. വിംഗ്‌സ് അക്കാദമി ഡയറക്ടർ ടി. തൗഫീഖ് അദ്ധ്യക്ഷനായ ചടങ്ങിൽ ആർ.രാജീവ് സ്വാഗതവും സമൃദ്ധി ജോയിന്റ് കൺവീനർ നജുമുദീൻ ചാത്തിനാംകുളം നന്ദിയും പറഞ്ഞു. പൊന്നൻ , രതീഷ് ആർ, പൊടിയൻ , രാജേന്ദ്ര പ്രസാദ് , സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.