കരുനാഗപ്പള്ളി : കോഴിക്കോട് കേന്ദ്രമാക്കി കഴിഞ്ഞ ആറു വർഷമായി പ്രവർത്തിക്കുന്ന ഖുർ ആൻ പഠന വേദിയുടെ ഇദുൽ ഫിത്തർ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം കൊട്ടുക്കട് അബ്ദുൽ സലാം മുസലിയാർ നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിധവകൾക്കും അശരണർക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്. മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. നാസർ പോച്ചയിൽ, നൗഷാദ് തേവറ, അബ്ദുൽ വഹാബ്, റഷീദ് പുതു വീട്ടിൽ, സുൽഫിക്കർ ഹാജി, നാസർ അമ്പീ ത്തറയിൽ , നൈസാം എന്നിവർ പങ്കെടുത്തു.