കൊല്ലം : കഥാപ്രസംഗ കുലപതികളായ കെടാമംഗലം സദാനന്ദന്റെയും പ്രൊഫ.വി.സാംബശിവന്റെയും അനുസ്മരണം 20ന് രാവിലെ 11 ന് പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബിൽ നടക്കും. പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകുന്ന സമ്മേളനം പുരോഗമനകലാസാഹിത്യസംഘം ദക്ഷിണമേഖലാ സെക്രട്ടറി അഡ്വ. ഡി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും പ്രൊഫ. വി.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തും. യുവകലാസാഹിതി കൊല്ലം ജില്ലാസെക്രട്ടറി ബാബുപാക്കനാർ, തൊടിയൂർ വസന്തകുമാരി, ഡോ.വസന്തകുമാർ സാംബശിവൻ, സൂരജ് സത്യൻ, ഏഴുകോൺ സന്തോഷ്, ഞെക്കാട് ശശി എന്നിവർ സംസാരിക്കും. സെക്രട്ടറി പ്രൊഫ. ചിറക്കരസലിംകുമാർ സ്വാഗതവും ട്രഷറർ വിനോദ് ചമ്പക്കര നന്ദിയും പറയും. കാഥികരും സാംസ്കാരിക പ്രവർത്തകരും കഥാപ്രസംഗ പ്രേമികളും പങ്കെടുക്കും