photo
എഫ്.സി.ഐ കരുനാഗപ്പള്ളി ഗോഡൗണിന് മുന്നിൽ സംഘടിപ്പിച്ച സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : എഫ്.സി.ഐ കരാറുകാരൻ എഫ്.സി.ഐ തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് തൊഴിലാളികൾ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. സംയുക്ത യൂണിയനുകളുടെ നേത്യത്വത്തിൽ എഫ്. സി.ഐക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ സി .ആർ. മഹേഷ് എം .എൽ .എ ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി അനീസ് അദ്ധ്യക്ഷനായി. വി.ദിവാകരൻ മുഖ്യ പ്രഭാഷണം നടന്നി ഐക്യ തൊഴിലാളി യൂണിയൻ നേതാക്കളായ ചിറ്റു മൂല നാസർ, നദീർ അഹമ്മദ്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, രാമച ന്ദ്രൻപിള്ള , എം.എസ്.ഷൗക്കത്ത് , ഷാജി മാമ്പള്ളി എന്നിവർ സംസാരിച്ചു.