photo
കാഴ്ചവൈകല്യമുള്ളകുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സി.യിൽ നടന്ന യോഗം പി.എസ്. സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. എം.നിർമ്മലൻ, അഡ്വ. ജി. സുരേന്ദ്രൻരാജൻകുഞ്ഞ്, വി.എൻ. ഗുരുദാസ്,തുടങ്ങിയവർ സമീപം

അഞ്ചൽ: കുട്ടികളിലെ അന്ധതയും കാഴ്ചവൈകല്യങ്ങളും കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ ലയൺസ് ക്ലബ്ബുകൾ സംസ്ഥാനത്ത് ആകെ നടപ്പാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബ് അഞ്ചൽ ബി.ആർ.സിയിൽ സംഘടിപ്പിച്ച യോഗത്തിൽ കാഴ്ചവൈകല്യമുള്ള കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൈറ്റ് ഫോർ കിഡ്സ് ചെയർ പേഴ്സൺ ആർ.വി. ബിജു അദ്ധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് എം. നിർമ്മലൻ, സെക്രട്ടറി എം.രാജൻകുഞ്ഞ്, മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, മറ്റ് ഭാരവാഹികളായ അനീഷ് കെ. അയിലറ, എം.ബി. തോമസ്, ജയരാജ്, ബിനു പുരുഷോത്തമൻ എസ്. തമ്പി, എൻജിനീയർ ബിനു, രാജേന്ദ്രൻ പിള്ള, വി.എൻ. ഗുരുദാസ്, രാധാമണി ഗുരുദാസ്, കെ. യശോധരൻ, ഷീബാ യശോധരൻ, പി. അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.