ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷുവിപണന മേള, പഞ്ചായത്ത് പ്രസിഡന്റ് സുദീപ് ഉദ്ഘാടനം ചെയ്തു. ജെ.എൽ.ജി ഗ്രൂപ്പുകൾ കൃഷിചെയ്ത പച്ചക്കറികൾ, സംരംഭക യൂണിറ്റുകളുടെ ഉൽപന്നങ്ങൾ തുടങ്ങിയ വിപണന മേളയിൽ ഉണ്ടായിരുന്നു. ആദ്യ വിൽപ്പന വൈസ് പ്രസിഡന്റ് സത്യപാലൻ നിർവഹിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, ജനപ്രതിനിധികൾ, വൈസ് ചെയർ പേഴ്സൺ, മെമ്പർ സെക്രട്ടറി, ഉപസമിതി കൺവീനർ കവിത പി. പണിക്കർ, സി.ഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.