പത്തനാപുരം: കോൺഗ്രസ് നേതാവും സ്കൂൾ മാനേജരുമായിരുന്ന പരേതനായ പി. രാമചന്ദ്രൻ നായരുടെ (മാമി സാർ) ജീവചരിത്ര ഗ്രന്ഥമായ 'രാമീര'ത്തിന്റെ പ്രകാശന ചടങ്ങ് പത്തനാപുരം ഗാന്ധിഭവനിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുസ്തകം രചയിതാവായ ഡോ. മീരാ ആർ. നായർക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി അഡ്വ. സി.വി. പത്മരാജന് മാമിസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ രാഷ്ട്രസേവാ പുരസ്കാരം മന്ത്രി സമ്മാനിച്ചു. കെ.ബി. ഗണേശ്കുമാർ എം.എൽ.എ, അഡ്വ. കെ. പ്രകാശ് ബാബു. അഡ്വ. എസ്. വേണുഗോപാൽ, ആർ. ദിവാകരൻ പിള്ള, ആർ. പത്മഗിരീഷ് എന്നിവർ പ്രസംഗിച്ചു. കവി ആരംപുന്ന മുരളീധൻ പുസ്തകം പരിചയപ്പെടുത്തി. ഡോ. മീരാ ആർ. നായർ നന്ദി പറഞ്ഞു.