walk

കൊല്ലം: ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജിൽ ഓഫീസ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ എന്നീ തസ്‌തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 18ന് രാവിലെ 10.30 മുതൽ കോളേജിൽ നടക്കും.
അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. എം.ബി.എ യോഗ്യതയുള്ളവർക്ക് മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ മുൻഗണന. ബയോഡാറ്റ, യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.