umayanalloor-
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം നാസ്സർ നിർവഹിക്കുന്നു

കൊട്ടിയം: കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെട്ട 'ഞങ്ങളും കൃഷിയിലേക്ക് 'എന്ന പരിപാടി മയ്യനാട് പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ ആരംഭിച്ചു. ഒന്ന്, രണ്ട് വാർഡുതല സമിതികളുടെ രൂപീകരണവും പദ്ധതിയുടെ ഉദ്ഘാടനവും ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ നടന്ന പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം നാസർ നിർവഹിച്ചു. മയ്യനാട് കൃഷി ഓഫീസർ അനൂപ് പദ്ധതി വിശദീകരിച്ചു. മുൻഗ്രാമപഞ്ചായത്ത് അംഗം മായ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് റാഫി, ഷീല ബിജു, കൃഷി അസിസ്റ്റന്റ് അനസ് എന്നിവർ സംസാരിച്ചു.