
കൊല്ലം: തിരുവനന്തപുരത്തെ സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്കായി കൊല്ലത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ വെസ്റ്റിബ്യൂൾ ലിമിറ്റഡ് ഓർഡിനറി സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 7.30ന് കൊല്ലത്ത് നിന്ന് പുറപ്പെടും. ആറ്റിങ്ങൽ മംഗലപുരം, കഴക്കൂട്ടം ബൈപ്പാസ് വഴി, ചാക്ക, പേട്ട, കണ്ണാശുപത്രി, ജനറൽ ആശുപത്രി, പാളയം, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, പി.എം.ജി വഴി വികാസ് ഭവൻ ഡിപ്പോയിൽ അവസാനിക്കും. വൈകിട്ട് ഇതേ റൂട്ടിൽ കൊല്ലത്തേക്ക് മടങ്ങും.