അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അ‌ഞ്ചൽ ശാഖയുടെ 15-ാം പ്രതിഷ്ഠാ വാർഷികം 23, 24 തീയതികളിൽ നടക്കും. 24 ന് രാവിലെ 7.30 ന് ശാഖാ പ്രസിഡന്റ് ബീനാസോദരൻ പതാക ഉയർത്തും. 8 മുതൽ വനിതാസംഘത്തിന്റെ പ്രാർത്ഥന. 9 മുതൽ 15 വയസിൽ താഴെയുള്ള കുട്ടികളുടെ ദൈവദശക പാരായണ മത്സരം. 11 മുതൽ അറയ്ക്കൽ അതുലിന്റെ ഗുരുദേവ പ്രഭാഷണം. 2 മുതൽ കുട്ടികളുടെ ക്വസ് മത്സരം. 3.30 മുതൽ നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബീനാ സോദരൻ അദ്ധ്യക്ഷത വഹിക്കും. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഗുരുദേവ സന്ദേശം നൽകും. സെക്രട്ടറി മൃദുലകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഡയറക്ടർ ബോർഡ് അംഗം ജി. ബൈജു, അഡ്വ. ജി. സുരേന്ദ്രൻ (ആനന്ദഭവൻ സെൻട്രൽ സ്കൂൾ ഡയറക്ടർ) വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ അഡി. ഡയറക്ടർ കെ. നടരാജൻ, അനീഷ് കെ. അയിലറ, കെ. സോദരൻ, എൻ. ചന്ദ്രബാബു, ഡോ. അരവിന്ദ്, അ‌ഞ്ചൽ ജഗദീശൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, സുഗതകുമാരി അവാർഡ് ജേതാവ് അനീഷ് കെ. അയിലറ, അഡ്വ. ജി. സുരേന്ദ്രൻ, കെ. നടരാജൻ, കെ. സോദരൻ, എൻ. രവീന്ദ്രൻ, ആർ.ധനഞ്ജയൻ, എം. മുരളീധരൻ, ആ‌ർ.സുന്ദരരേശൻ, എസ്. ലെജീഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും.