al
കുഴിക്കലിടവക പബ്ലിക്ക് ലൈബ്രറിയുടെ വജ്ര ജൂബിലി ആഘോഷം മന്ത്രി.കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

പുത്തൂർ: കുഴിക്കലിടവക പബ്ലിക് ലൈബ്രറിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ മന്ത്രി.കെ.എൻ.ബാലഗോപാൽ. ഉദ്‌ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ആദ്യകാല പ്രവർത്തകരും ബാലവേദി കൂട്ടുകാരും നാട്ടുകാരും ചേർന്ന് 75 അക്ഷര ദീപങ്ങൾ തെളിച്ചു. ലൈബ്രറി പ്രസിഡന്റ് ഡി. സത്യബാബു അദ്ധ്യക്ഷനായി.കൊടിക്കുന്നിൽ സുരേഷ് എം.പി കലാ സാംസ്‌കാരിക പരിപാടികളുടെയും അഖില കേരളാ ഷട്ടിൽ ടൂർണമെന്റിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ , ജെ. കെ. വിനോദിനി, ഗീതാ മംഗലശേരി , ആർ. ഗീത, ജെ. രാമാനുജൻ, കെ. ബാലകൃഷ്ണ പിള്ള, പാങ്ങോട് സുരേഷ് , പി .ബാഹുലേയൻ, ബി. രവികുമാർ, ജെ. കെ .വിനോദ് കുമാർ, പുത്തൂർ സനൽ , ജെ. കൊച്ചനുജൻ, എസ്. രാജു എന്നിവർ സംസാരിച്ചു. യോഗത്തിൽ ആദ്യകാല പ്രവർത്തകരെയും കലാ പ്രതിഭകളെയും ആദരിച്ചു.