കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സി.രാധാകൃഷ്ണന്റെ ചരമ വാർഷികാചരണം വലിയവിളയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 200 വിദ്യാർഥികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മയ്യനാട് വെസ്റ്റ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ അഡ്വ. ഷാനവാസ് ഖാൻ, അഡ്വ.ബേബിസൺ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൽ, കോൺഗ്രസ് നേതാക്കളായ പി. ലിസ്റ്റൺ, ബി. ശങ്കരനാരായണപിള്ള, പിണക്കൽ ഫൈസ്, ബി. ശൈലജ, വിപിൻ വിക്രം, ഷമീർ വലിയവിള,ഉമേഷ് മയ്യനാട്, സദാനന്ദൻ, രാജു അരുണിമ, സുരേഷ് രാജ്, സുരേഷ് ബാബു, സുധീർ കൂട്ടുവിള, അഡ്വ. ആർച്ച രാധാകൃഷ്ണൻ, ബോബൻ പുല്ലിച്ചിറ തുടങ്ങിയവർ സംസാരിച്ചു.