കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ ദിനാഘോഷം കല്ലുവാതുക്കൽ നല്ലിടയൻ മലങ്കര കത്തോലിക്ക ചർച്ച് ഫാ. ജോർജ് പുലിവിള പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അടുതല സെന്റ് മേരീസ് ചർച്ചിലെ കുട്ടികൾ കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്കായി വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു. കുടുംബാംഗങ്ങൾക്ക്. അച്ഛനമ്മമാരും ഫാ. ജോർജും ചേർന്ന് ഈസ്റ്റർ ദിന വിരുന്നായി കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അടുതല വാർഡ് മെമ്പർ മേഴ്സി, ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികളും ഈസ്റ്റർ വിരുന്നും ഒരുക്കിയ അടുതല സെന്റ്മേരീസ് ചർച്ചിലെ എല്ലാവർക്കുമായി സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ സ്നേഹോപഹാരം റുവൽ സിംഗ് കൈമാറി.