ncp

കൊല്ലം: എൻ.സി.പി കൊ​ല്ലം ജി​ല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 10ന് കൊ​ട്ടാ​ര​ക്ക​ര​ നാഥൻ ഓഡിറ്റോറിയത്തിൽ ജി​ല്ലാ നേതൃസംഗമം നടക്കും. ജി​ല്ല​യി​ലെ ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റുമാർ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റുമാർ, ജി​ല്ലാ, സം​സ്ഥാ​ന​ത​ല ഭാ​ര​വാ​ഹി​കൾ, എ​ക്‌​സി​ക്യു​ട്ടീവ് ക​മ്മ​റ്റി അം​ഗ​ങ്ങൾ, പോ​ഷ​ക സം​ഘ​ടാ ഭാ​ര​വാ​ഹി​കൾ തു​ട​ങ്ങിയവർ പങ്കെടുക്കുന്ന

യോ​ഗം എൻ.സി.പി സം​സ്ഥാ​ന പ്ര​സി​ഡന്റ് പി.സി.ചാ​ക്കോ ഉദ്​ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡന്റ് കെ.ധർ​മ്മ​രാ​ജ​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേരുന്ന യോ​ഗ​ത്തിൽ എൻ.​സി.​പി ദേ​ശീ​യ​വർ​ക്കിം​ഗ്​ ക​മ്മ​റ്റി അം​ഗം മ​ന്ത്രി​ എ.കെ.ശ​ശീ​ന്ദ്രൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാജ​ന​റൽ സെ​ക്ര​ട്ട​റി വി.എ​സ്.ഉ​ണ്ണി​ത്താൻ അ​റി​യി​ച്ചു.