intuc-photo
ഐ.എൻ.ടി​.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റി നേതൃയോഗം നെഹ്രുഭവനിൽ ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഐ.എൻ.ടി​.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റി നേതൃയോഗം നെഹ്രുഭവനിൽ ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, സുന്ദരേശൻ പിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, പ്രതീഷ് കുമാർ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിമാരായ കോതേത്ത് ഭാസുരൻ, പാരിപ്പള്ളി വിനോദ്, പരവൂർ സജീബ്, സന്തോഷ് കുട്ടാട്ടുകോണം, തോമസ് കുട്ടി എന്നിവർ സംസാരിച്ചു.