കൊല്ലം: പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ 'സുന്ദരി'യുടെ ഓഡിയോ റിലീസ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ, നഗരസഭ കൗൺസിലർ സേതുലക്ഷ്മി, സംവിധായകരായ താഹ, സജി ദാമോദരൻ, സുരേഷ് ഗോപാൽ, മനീഷ് കുറുപ്പ്, ഹരി അമരവിള, ഷൈൻ, ചിത്രത്തിലെ നായിക സ്നേഹ അനിൽ, നായകൻ അരുൺ മോഹൻ, സംവിധായകൻ ബിനോയ് കൊല്ലം എന്നിവർ പങ്കെടുത്തു. കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.