കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. കഴിഞ്ഞ ദിവസം പൊലിക്കോട് അക്രമത്തിൽ പരിക്കേറ്റ വ്യാപാരിയുടെ വിവരങ്ങൾ തേടി ആശുപത്രിയിലെത്തിയ മാദ്ധ്യമ പ്രവർത്തകരെ ഡ്യൂട്ടി ഡോക്ടർ ആക്ഷേപിക്കുകയും ആശുപത്രിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മുൻപ് പലപ്പോഴും സമാന സംഭവങ്ങളുണ്ടായിട്ടുമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് കൊട്ടാരക്കരയിലെ മാദ്ധ്യമ പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് ആശുപത്രിയിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും.