പരവൂർ: നിർദ്ധന കുടുംബത്തിന് നൽകിയ വീടിന്റെ താക്കോൽ ദാനം ആർ.എസ്.എസ് പ്രചാരകൻ സേതുമാധവൻ നിർവഹിച്ചു. സേവാഭാരതി പരവൂർ മുനിസിപ്പൽ സമിതി പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു, രാക്ഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ മുഖ്യപ്രഭാഷണം നടത്തി. സേവഭാരതി ജില്ലാ ഉപാദ്ധ്യഷൻ കേണൽ ഡിന്നി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ബി.ജെ.പി മുൻസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മ സുരേഷ് എന്നിവർ സംസാരിച്ചു. എസ്.ബി. അഖിലൻ സ്വാഗതവും എസ്. ശ്രീലാസ് നന്ദിയും പറഞ്ഞു.