power

കൊല്ലം: കുഡുംബി മഹിളാസേവാസംഘത്തിന്റെ സംസ്ഥാന സമ്മേളനം 24ന് കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം താമരക്കുളം റെഡ്യാർ ഐക്യസംഘം ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ലീല ഗോപാലൻ അദ്ധ്യക്ഷയാകും. എം.മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ ബി.ശൈലജ, എ.ഐ.സി.സി അംഗം അഡ്വ.ബിന്ദു കൃഷ്ണ എന്നിവർ പങ്കെടുക്കും. കുഡുംബി സമുദായത്തെ എസ്.ടി ലിസ്റ്റിൽ ഉൾപ്പെടുത്തുക, സർക്കാർ സർവീസിൽ സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ലീല ഗോപാലൻ, ജനറൽ സെക്രട്ടറി ലിജി സുരേഷ്, ഉഷ വിനോദ്, ജയ രാജഗോപാൽ, രമ്യാദിലീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.