കൊല്ലം: വർഗ്ഗീയതയും അതിന്റെ പേരിലുള്ള കൊലപാതകങ്ങളും സംസ്ഥാനത്ത് അരങ്ങേറുമ്പോൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നോക്കുകുത്തിയായി മാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിന് മുന്നിൽ വാഴ നട്ട് പ്രതിഷേധിച്ചു. വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ച പിണറായിക്ക് അവരെ നിയന്ത്രിക്കാനുള്ള ആർജ്ജവം നഷ്ടപ്പെട്ടതായി സമരം ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫൈസൽ കുളപ്പാടം, അഡ്വ. വിഷ്ണു സുനിൽ പന്തളം, നേതാക്കളായ ഡി. ഗീതാകൃഷ്ണൻ, ഒ.ബി. രാജേഷ്, ഹർഷാദ് മുതിരപ്പറമ്പ്, ഷമീർ ചാത്തിനാംകുളം, ശാലു കുരീപ്പുഴ, ഉളിയക്കോവിൽ ഉല്ലാസ്, വിഷ്ണു ശ്രീകുമാർ, അർജുൻ കടപ്പാക്കട, ഡിജോ കടവൂർ, മനു അഞ്ചാലുംമൂട്, പ്രണവ് നന്ദു, വിനു തൃക്കരുവ, സിദ്ദിഖ്, ഷംനാദ് മുതിരപറമ്പു, അൻസാർ ഷാ, മങ്ങാട് റിയാസ്, ജയരാജ് പള്ളിവിള തുടങ്ങിയവർ സംസാരിച്ചു.