പത്തനാപുരം : ചന്ദ്രക്കലച്ചൂടി, കഴുത്തിൽ സ്വർണ നാഗവും രുദ്രാക്ഷമാലയും ചാർത്തി പത്മാസനത്തിനുള്ള ശിവ ശിൽപം തലവൂരിൽ ഒരുങ്ങുന്നു. ശിൽപ്പിയും ചിത്രകാരനുമായ തലവൂർ രണ്ടാലുംമൂട് സ്വദേശി ഷൈൻലാൽ ആണ് ശുവരൂപം തത്തമംഗലം ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കാനായി നിർമ്മിക്കുന്നത്.
ആറ് മാസം മുമ്പ് ആരംഭിച്ച നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ഏതാനും ചില
കൊത്തുപണികളും ശൂലം, പെയിന്റിംഗ് തുടങ്ങിയ ജോലികളുമാണ് അവശേഷിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുളള തത്തമംഗലം ശ്രീമഹാദേവ ക്ഷേത്ര കവാടത്തിന് മുൻവശത്തായാണ്
ഉടക്കും ത്രിശൂലവും കയ്യിലേറ്റി പത്മാസനത്തിനുള്ള ഭഗവാന്റെ ശിൽപ്പം പ്രതിഷ്ഠിക്കുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായതായി ശിൽപി ഷൈൻ പറയുന്നു. മേയ് പകുതിയോടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ശിൽപ്പി പറയുന്നത്.