ochira
ഓച്ചിറ ചേന്നല്ലൂർ സി. ‌‌ടി. എം. ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫും സമ്മേളനവും സി. ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ : ഓച്ചിറ ചേന്നല്ലൂർ സി. ‌‌ടി. എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫും സമ്മേളനവും സംഘടിപ്പിച്ചു. സി. ആർ. മഹേഷ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. ഓച്ചിറ വടക്കേ പള്ളി ഇമാം അബ്ദുൽ സലാം മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.
മാലുമേൽ സുരേഷ്, എം.എസ്. ഷൗക്കത്ത്, വി. എസ്. വിനോദ്, അയ്യാണിയ്ക്കൽ മജീദ്, കോയിക്കലേത്ത് രാധാകൃഷ്ണപിള്ള, ബിജു വിളയിൽ, കുറ്റിയിൽ നിസാം, സെയ്നുദ്ദീൻ തഴവാശേരി, ഉണ്ണി, സത്താർ തുടങ്ങിയവർ പ്രസംഗിച്ചു. ച‌ടങ്ങിൽ 350 പേർക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു.