colany-
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദളിത് നീതി സംരക്ഷണയാത്രയുടെ ഭാഗമായി ബിന്ദുകൃഷ്ണ വെട്ടുവിള ജയന്തി കോളനി സന്ദർശിച്ചപ്പോൾ

കൊല്ലം: അഞ്ചാലുംമൂട് വെട്ടുവിള ജയന്തികോളനിയിൽ താമസിക്കുന്ന 50ൽ പരം കുടുംബങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 1000 ദളിത് സങ്കേതങ്ങളിലേക്ക് നടത്തുന്ന ദളിത് നീതി സംരക്ഷണ യാത്രയുടെ ജില്ലാതല ഉദ്ഘാടനം വെട്ടുവിള ജയന്തി കോളനിയിൽ നിർവഹിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.

ഇവിടെ പകുതിയോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. ശൗചാലയങ്ങളുടെ അഭാവവും പ്രതിസന്ധിയാണ്. കുടിവെള്ളം ക്ഷാമവും രൂക്ഷമാണ്. കുട്ടികൾ ഉൾപ്പെടെ പകർച്ച വ്യാധികൾക്ക് ഇരകളാകുന്ന അവസ്ഥയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ സുരേഷ്‌കുമാർ, ഉണ്ണി കുരീപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.തൃദീപ് കുമാർ, കുണ്ടറ സുബ്രഹ്മണ്യം, കെ.എസ്. കിഷോർ, സുരേഷ് അരുമത്തറ, പത്മലോചനൻ, പുഷ്പലാൽ കൊട്ടിയം, കൗൺസിലർ സ്വർണ്ണമ്മ, രജനി, കുട്ടപ്പൻ, കെ.ആനന്ദൻ, ഗോപി, രവി തുടങ്ങിയവർ നേതൃത്വം നൽകി.