കൊല്ലം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സംഗീത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയലിൻ ക്ലാസ് പുനരാരംഭിച്ചു. കൊവിഡ് വ്യാപനം നിമിത്തമാണ് രണ്ടുവർഷമായി ക്ലാസ് നിറുത്തിവച്ചിരുന്നത്. പുതിയ ബാച്ചിലേക്കുള്ള കുട്ടികളും പ്രവേശനവും നടന്നു. ലൈബ്രറിയിൽ നടന്ന പൊതുയോഗത്തിൽ സംഗീത വിദ്വാൻ ഉമയനല്ലൂർ ജയൻ ജി.സൗപർണിക ഭദ്രദീപം തെളിച്ച് ക്ലാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അമ്പിളി സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ആർ. ഗിരീഷ് സ്വാഗതവും ലൈബ്രറി സെക്രട്ടറി പി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. എല്ലാ ഞായറാഴ്ച്ചയും ഉച്ചയ്ക്ക് 3.30 നാണ് ക്ലാസ്.