കരുനാഗപ്പള്ളി : ചുമട്ടു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ഐ.എം.എ ഹാളിൽ വെച്ച് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ബി .രവീന്ദ്രനാഥൻനായർ ഉദ്ഘാടനം ചെയ്തു. നദീർ അഹമ്മദ് അദ്ധ്യക്ഷനായി. ജി .സുനിൽ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി .ആർ .വസന്തൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി എ .അനിരുദ്ധൻ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി. കെ. ജയപ്രകാശ്, സജീവ് തുടങ്ങിയവർ സംസാരിച്ചു. നദീർ അഹമ്മദ് (പ്രസിഡന്റ് ) ഹാഷിം കായിക്കര, രമേശൻ (വൈസ് പ്രസിഡന്റുമാർ) ജി .സുനിൽ (സെക്രട്ടറി), സജീവ് ,എസ്. അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.