കൊല്ലം: ജില്ലയിലെ ആറ് ഗ്രാമ പഞ്ചായത്തു വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ്, ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, വെളിയം പഞ്ചായത്തിലെ കളപ്പില, പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ, വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ്.
27 വൈകിട്ട് നാല് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.