photo
ഏരൂർ ഗ്രാമപഞ്ചായത്തിൽ നിയമ സാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ, സി. അംബികാകുമാരി, ഡോൺ വി. രാജ്, ഭാസ്ക്കരപിള്ള തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ആളുകളെ ബോധവത്കരിക്കുക, കൊല്ലം ജില്ലയെ ആദ്യത്തെ ഭരണഘടനാ സാക്ഷരതാ ജില്ലയായി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കിലയും സംയുക്തമായി നടപ്പാക്കുന്ന നിയമ സാക്ഷരതാ കാമ്പയിൻ ദി സിറ്റിസൺ 2022 ന് ഏരൂർ ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ഏരൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഡോൺ വി. രാജ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പ്രതിനിധികൾ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ് സ്വാഗതവും എൻ. ഷൈൻ നന്ദിയും പറ‌ഞ്ഞു.