samudra
കല്ലുവാതുക്കൽ സമുദ്ര എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ആരംഭിച്ച സൗജന്യ ട്യൂഷൻ സെന്റർ ജില്ലാ പഞ്ചായത്ത് മെമ്പർ ആശാദേവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കല്ലുവാതുക്കൽ സമുദ്ര എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ആരംഭിച്ച സൗജന്യ ട്യൂഷൻ സെന്റർ ജില്ലാ പഞ്ചായത്ത് മെമ്പർ ആശാദേവി ഉദ്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സമുദ്രതീരം വയോജന കേന്ദ്രം ചെയർമാൻ റുവൽ സിംഗ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അപ്പുക്കുട്ടൻ പിള്ള, അജയകുമാർ, പ്രമീള, രജിത, കൊല്ലം ജില്ലാ കൗൺസിൽ മുൻ അംഗം കനകമ്മ, പൊതുപ്രവർത്തകരായ വിഷ്ണു, അജിത്ത് ലാൽ, കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ പിടി.എ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്. ബിനു സ്വാഗതവും കെ.ജി. രാജു നന്ദിയും പറഞ്ഞു.