gandhibhavan
വേളമാനൂർ ഗാന്ധിഭവൻ സ്നേഹശ്രമത്തിന്റെ മൂന്നാം വാർഷികാഘോഷം ചലച്ചിത്ര അക്കാഡമി ഉപാദ്ധ്യക്ഷൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഗാന്ധിഭവൻ ഏറ്റെടുക്കുന്നതെന്ന് നടനും സംസ്ഥാന ചലച്ചിത്ര അക്കാഡമി ഉപാദ്ധ്യക്ഷനുമായ പ്രേംകുമാർ പറഞ്ഞു. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ മൂന്നാമത് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. എൻ.പീതാംബരക്കുറുപ്പ്, കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് ജേതാവ് പ്രൊഫ.വി. ഹർഷകുമാർ, നാടകാചാര്യൻ രാജൻ കിഴക്കനേല, ഗവ.മെഡിക്കൽ ഓഫീസർ ഡോ.പി.എൽ.സാബു, മേരി ക്യൂരി ഫെലോഷിപ്പ് ജേതാവ് ഡോ.എം.മനോജ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാര ജേതാവ് മടവൂർ സുരേന്ദ്രൻ, സംഗീത പ്രതിഭ പുരസ്കാര ജേതാവ് പ്രണവം ഷീലാമധു, കെ.സത്യവതി, രവി തേവർമുകളിൽ, പി.മധുസൂദനൻനായർ, കെ.ആർ.ആസാദ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അവാർഡ് ജേതാവ് ആദർശ് വാസുദേവൻ, മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പുരസ്കാര ജേതാക്കളായ ലക്ഷ്മി, പാർവതി, ലക്ചറർ വി.എസ്. രേഷ്മ എന്നിവർക്ക് സ്നേഹാശ്രമത്തിന്റെ സ്നേഹാദരവ് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സമർപ്പിച്ചു. സ്നേഹാശ്രമത്തിലെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന ജീവനക്കാരിയുടെ മകൾക്ക് പതിനായിരം രൂപ പഠനസഹായം നൽകി. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക, റീനമംഗലത്ത്, പി. പ്രതീഷ് കുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, മാനേജർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം തുളസിക്കതിർ ജയകൃഷ്ണ സംഗീത വിരുന്നൊരുക്കി.