rail-
ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്‌ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടി​പ്പി​ച്ച കെ റെയിൽ പ്രതീകാത്മക കല്ല് സ്ഥാപിക്കൽ പ്രതി​ഷേധം ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കെ റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രവാക്യവുമായി​ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്‌ ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി കെ റെയിൽ പ്രതീകാത്മക കല്ല് സ്ഥാപിച്ചു. പ്രധിഷേധ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് പരവൂർ അദ്ധ്യക്ഷത വഹിച്ചു. അജ്മീർഖാൻ, ജസ്റ്റസ് കൊട്ടിയം, നിതിൻ കല്ലുവാതുക്കൽ, വിഷ്ണു വിശ്വരാജൻ, രജിത് രവീന്ദ്രൻ, ബൈജുലാൽ, വിഷ്ണു സിതാര, വിവേക് വിനോദ്, ബിജു വടക്കേമുക്ക്, അരവിന്ദ്, നന്ദു, ഷാജി, എന്നിവർ നേതൃത്വം നൽകി.