ms
ശങ്കേഴ്സ് ആശുപത്രിയിൽ പുതുതായി ചുമതലയേറ്റ ഡോ. എം.എസ്. ജിനരാജ് കുമാറിനെ മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്യാംപ്രസാദിന്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്തപ്പോൾ

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ പ്രശസ്ത ഫിസിഷ്യൻ ഡോ. എം.എസ്. ജിനരാജ് കുമാർ ഒ.പി വിഭാഗത്തിൽ ചുമതലയേറ്റു. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളായ എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം, മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. ശ്യാംപ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ എന്നിവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. തുടർന്ന് ആർ. ശങ്കർ സ്മാരകത്തിൽ പുഷ്പാർച്ചനയും ദീപം തെളിക്കലും നടന്നു. ഡോ. എം.എസ്. ജി​നരാജ് കുമാറി​ന്റെ സേവനം എല്ലാദിവസവും രാവിലെ 9 മുതൽ 3 വരെ ലഭ്യമാണ്.