manjusha-44

പത്തനാപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പിറവന്തൂർ വെട്ടിത്തിട്ട മണിമന്ദിരത്തിൽ പരേതനായ കൃഷ്‌ണ കുമാറിന്റെ ഭാര്യ മഞ്ജുഷ (44)യാണ് മരിച്ചത്.ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസം മുട്ടലും ഓക്സിജന്റെ അളവിലെ കുറവും കാരണം രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. അലിമുക്കിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോക്കാട് വീട്ടുവളപ്പിൽ. ഭർത്താവ് കൃഷ്ണകുമാർ ഗൾഫിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വർഷം മുമ്പ് മരിച്ചിരുന്നു. മക്കൾ: അശ്വിൻ, അക്ഷയ്.