joy-george

കുന്നിക്കോട് : ട്രാൻ. ബസിലെ യാത്രക്കാരിയെ ശല്യം ചെയ്യുകയും പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് അടിച്ചുതകർക്കുകയും ചെയ്തയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി ജോർജ് (52) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. ബസ് വിളക്കുടിയിലെത്തിയപ്പോൾ ശല്യം സഹിക്കവയ്യാതെ യാത്രക്കാരി പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചു. ഇതിന്റെ വിരോധത്തിലാണ് സ്റ്റേഷനിലെ ഔദ്യോഗിക ലാപ്ടോപ്പ് പ്രതി അടിച്ചുതകർത്തത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.എച്ച്.ഒ പി.ഐ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ് കൃഷ്ണൻ, ഫൈസൽ, എ.എസ്.ഐ ലാലു, സി.പി.ഒ അഭിലാഷ്, വനിത സി.പി.ഒ മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.