പരവൂർ: പ്രവാസി സംഘം ചാത്തന്നൂർ ഏരിയ സമ്മേളനം 25ന് രാവിലെ 10 ന് കോട്ടപ്പുറം എൻ.എസ്.എസ് ഹാളിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം പ്രവാസി സംഘം ജില്ലാകമ്മിറ്റി അംഗം എ. ദസ്തക്കിർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സന്തോഷ്, എസ് .സന്തോഷ് എന്നിവർ സംസാരിച്ചു.