nk-
കൊട്ടിയം എൻ.കെ. സിൽക്‌സിന്റെ നാലാമത് വാർഷികാഘോഷം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു. എം. നൗഷാദ് എം.എൽ.എ, നടൻ ഇന്നസന്റ്, മാനേജിംഗ് ഡയറക്ടർ കെ. കമറുദീൻ എന്നിവർ സമീപം

കൊല്ലം : കൊട്ടിയം എൻ.കെ.സിൽക്‌സിന്റെ നാലാം വാർഷികാഘോഷം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കൊല്ലത്തെ വസ്ത്രവിപണിയിൽ പുത്തൻ തരംഗമാകൻ എൻ.കെ.സിൽക്‌സിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികൾക്ക് നടൻ ഇന്നസന്റ് സ്വർണ്ണനാണയം സമ്മാനിച്ചു. മുഖ്യ അതിഥികളായി എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.ഷാനവാസ്ഖാൻ, ഉമയനല്ലൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് എസ്.ഫത്തറുദ്ദീൻ, യുവമോർച്ച് ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം എന്നിവർ പങ്കെടുത്തു.
വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന ഡിസ്‌കൗണ്ട് ഓഫർ കൊട്ടിയം, പുനലൂർ ഷോറൂമുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കെ.കമറുദീൻ പറഞ്ഞു.

വാർഷികത്തോടനുബന്ധിച്ച് എല്ലാ ആഘോഷങ്ങൾക്കും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ലോകോത്തരനിലവാരമുള്ള എണ്ണമറ്റ ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റെല്ലാ തുണിത്തരങ്ങളും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.