utuc-
പി.എഫ് കൊല്ലം സബ് ഓഫീസ് പടിക്കൽ യു.ടി​.യു.സി​ ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തി​ൽ നടത്തി​യ ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പി.എഫ് കൊല്ലം സബ് ഓഫീസ് പടിക്കൽ യു.ടി​.യു.സി​ ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തി​ൽ നടത്തി​യ ധർണ
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. പി​.എഫ് പലി​ശ വെട്ടി​ക്കുറച്ചത് തി​കഞ്ഞ തൊഴി​ലാളി​ ദ്രോഹമാണ്.

പലിശ നിരക്ക് പുനസ്ഥാപിക്കണമെന്നും അപേക്ഷകൾക്ക് തീർപ്പുകൽപ്പിക്കണമെന്നും പി.എഫ് എൻഫോഴ്‌സ്‌മെൻന്റ് പ്രവർത്തനം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടു. ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. സുൽഫി, സജി ഡി.ആനന്ദ്, പി. പ്രകാശ് ബാബു, ഇടവനശ്ശേരി സുരേന്ദ്രൻ, മനോജ്‌ പോരൂർക്കര, ജി. വേണുഗോപാൽ, വെളിയം ഉദയകുമാർ, ചെങ്കുളം ശശി, ആർ. സുനിൽ, എൽ. ബീന, സുഭാഷ് കല്ലട, സദു പള്ളിത്തോട്ടം, ഫെബി സ്റ്റാലിൻ, രാമൻ പിള്ള, ബിജുരാജ്, ഓമനക്കുട്ടൻ, എ.എൻ. സുരേഷ് ബാബു, അജിത് അനന്തകൃഷ്ണൻ എന്നി​വർ സംസാരി​ച്ചു.